സ്നേഹം കൊണ്ട് എല്ലാവരുടെയും മനം നിറച്ച രണ്ട് ചങ്ക് ബ്രോസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ആര്യന് ഗോകുല്‍ എന്നയാള്‍ ജിഎന്‍പിസി എന്ന ഗ്രൂപ്പില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മൂന്ന് വര്‍ഷത്തിനിടിയില്‍ നടന്ന രണ്ട് വിവാഹത്തിന്റെ ചിത്രങ്ങളാണ് സംഭവം. 2016ല്‍ ചേട്ടന്റെ കല്യാണത്തിന് അനിയന് സ്നേഹത്തോടെ ഭക്ഷണം വാരി നല്കുന്ന ചേട്ടന്. ഇവര്‍ക്കിടയില്‍ ചെറിയൊരു അസൂയയോടെ ചേട്ടന്റെ വധു ഇരിക്കുന്നു. 2019ലും ഇത് തന്നെ ആവര്‍ത്തിച്ചു. അന്ന് അനിയന്റെ കല്യാണത്തിന് ചേട്ടന് ഭക്ഷണം വാരി നല്കുമ്പോള് അതേ അസൂയയോടെ അനിയന്റെ വധു.
”ഒറിജിനല്‍ ചങ്ക് ”ബ്രോസ്” അണ്ണന് തമ്പി. 2016 ചേട്ടന്റെ കല്യാണം…2019 എന്റെ കല്യാണം. ഗ്ലാസ്സിലെ വെള്ളവും ഇലയിലെ കറിയും.. പിന്നെ രണ്ടുപേരുടെ മുഖത്തുള്ള അസൂയയും കണ്ട് അപ്രൂവ് ആക്കണം”- ചിത്രം പങ്കുവെച്ച് ആര്യന് കുറിച്ചത് ഇങ്ങനെയാണ്. സഹോദരന്മാരുടെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
Discussion about this post