വിജയദശമി നാളില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഭാര്യാഭര്‍തൃ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായ ഈ ചിത്രം കാണുന്നവരുടെ മനസില്‍ അല്‍പ്പം സന്തോഷം പകരും എന്നതുതന്നെയാണ് അതിന് പ്രധാന കാരണം. ഭര്‍ത്താവിന്റെ തോളത്തിരുന്ന് ‘രാവണദഹനം ‘ ചടങ്ങ് കാണുന്ന ഭാര്യയുടെ ഈ ചിത്രമാണിത്. എവിടെ നിന്നാണ് ഇത് അപ്ലോഡ് ചെയ്തത് എന്ന കാര്യം വ്യക്തതയില്ല.
ഏതോ ഒരു ആഘോഷപരിപാടിക്കിടെയാണ് സംഭവം നടന്നത്. നാല് ചുറ്റം ആള്‍ക്കൂട്ടമാണ്. അതിനിടെ ഭാര്യക്ക് രാവണന്റെ പ്രതിമയില്‍ തീയമ്പെയ്ത് അതിനെ കത്തിക്കുന്ന രംഗം കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അത് ഭര്‍ത്താവിനോട് സൂചിപ്പിക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ, അദ്ദേഹം തന്റെ ഭാര്യയെ നേരെ തോളത്തു കയറ്റി ഇരുത്തി. ഈ ദമ്പതികള്‍ക്കിടയിലുള്ള അപൂര്‍വമായ ഈ സ്നേഹപ്രകടനം കണ്ട് മനസ് നിറഞ്ഞ ഏതോ ഒരു അപരിചിതനാണ് പിന്നില്‍ നിന്ന് ഈ ചിത്രമെടുത്തതും, സാമൂഹ്യമാധ്യമങ്ങളിലൂടെ അതിനെ വൈറലാക്കിയതും
Discussion about this post