പിള്ളമനസില്‍ കള്ളമില്ലെന്ന് നമ്മള് പറയാറുണ്ട്. എന്നാല്‍ ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ന്യൂയോര്‍ക്കില്‍ താമസിക്കുന്ന മൈക്കല്‍ ഡി സിസ്നെറോസ് എന്നയാളാണ് തന്റെ മകന് മാക്സ്വെല്ലും അവന്റെ സുഹൃത്തായ ഫിനഗനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
റോഡ്സൈഡിലൂടെ തങ്ങളുടെ അച്ഛന്മാര്ക്കൊപ്പം നടന്നുപോവുകയായിരുന്നു ഇവര്‍. ഇതിനിടെയാണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയത്. അതോടെ കെട്ടിപ്പിടിക്കാനായി നടപ്പാതയിലൂടെ ഓടുകയായിരുന്നു കുഞ്ഞുങ്ങള്‍. ഓടിവന്ന ശേഷം കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുന്നതും തുടര്‍ന്ന് കയ്യിലിരുന്ന കളിപ്പാട്ടവുമായി, അവര്‍ക്ക് മാത്രമറിയാവുന്ന ഭാഷയില്‍ സംസാരിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നാല് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഏതാണ്ട് 7500ഓളം പേര് ഷെയര്‍ ചെയ്തു.
https://www.facebook.com/MichaelDCisnerosNYC/videos/10217659556234176/
Discussion about this post