കവർച്ചാശ്രമത്തിനെതിരെ യുവാവിന്റെ തകർപ്പൻ പ്രതികരണം. വീഡിയോ വൈറലാകുന്നു. യുകെയിലെ വെസ്റ്റ് മിഡ്ലാന്റിലെ ഡഡ്ലിയിൽ ഒരു ഷോപ്പിൽ നടന്നതാണ് സംഭവമെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വിറ്ററിലൂടെ കടയുടമായ പഞ്ചാബുകാരൻ ഹർമിത് അറോറയാണ് പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററിൽ “പക്ക പഞ്ചാബി” എന്ന് പ്രശംസിക്കുന്നു.
കടയ്ക്കുള്ളിൽ 21 കാരനായ കടയുടമയുടെ കസിൻകൂടിയായ ദാമൻപ്രീത് സിംഗ് അറോറ ഫോണിൽ നോക്കിയിരിക്കുമ്പോൾ ഒരു മനുഷ്യൻ പ്രവേശിക്കുന്നു. അപ്പോൾ ദാമൻപ്രീത് എഴുന്നേറ്റു നിൽക്കുന്നു. പക്ഷേ അയാൾ ഒരു കത്തി പുറത്തെടുത്ത് പണം ആവശ്യപ്പെടുമ്പോൾ പെട്ടെന്ന് പരിഭ്രാന്തനാകുന്നു.
എന്നാൽ കടയിൽ പ്രവേശിച്ച കൊള്ളക്കാരനോട് മറ്റെന്തെങ്കിലും വേണോ എന്ന് യുവാവ് ചോദിക്കുന്നു. തുടർന്ന് ഒരു ബേസ്ബോൾ ബാറ്റുമായി കൊള്ളക്കാരനെ ഓടിക്കുന്നു.
My cousins get mugged and he’s the calmest guy in the world 🤣🤣just listen to him #teripehndi pic.twitter.com/Fua1mLTMcP
— Harmit Arora (@harmit360) January 14, 2020
ഓൺലൈൻ ആസ്വാദകരെ രസിപ്പിച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. നിരവധിപേർ വീഡിയോ കണ്ടതിനു ശേഷം യുവാവിനെ പ്രശംസിച്ചുകൊണ്ട് പ്രതികരിച്ചു. ”പക്കാ പഞ്ചാബി” എന്ന പ്രതികരണം നിരവധിപേർ ഏറ്റെടുക്കുകയും ചെയ്തു.
Discussion about this post