മൃഗങ്ങള്‍ക്ക് പലപ്പോഴും പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്. പറയുമ്പോള്‍ നമുക്ക് നിസാരമായി തോന്നാമെങ്കിലും മനുഷ്യരുടെ സഹായമില്ലാതെ അവര്‍ക്ക് രക്ഷപെടാന്‍ സാധിക്കില്ല. അതിനാല്‍ ആരുടെയെങ്കിലും സഹായം ലഭിക്കുന്നത് വരെ ഒരു രക്ഷയുമില്ല.
അത്തരത്തിലുള്ള ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡെന്മാര്ക്കിലെ ബോര്‍ഡിംഗ് എന്ന സ്ഥലത്താണ് സംഭവം. ജൂലിയസ് എംഗ്ഡല് എന്ന യുവതിയും അമ്മയും സഹോദരിയും ഒന്ന ് നടക്കാന്‍ ഇറങ്ങിയതായിരുന്നു. നടത്തത്തിനിടെ അവരുടെ വളര്‍ത്തുപട്ടി, വഴിയില്‍ മാറി ഒരു പാടത്തിനോടടുത്തുള്ള സ്ഥലത്തേക്ക് ഓടിപ്പോയി. അതിന് പിന്നാലെ ജൂലിയസും ചെന്നുനോക്കി. അപ്പോഴാണ് രണ്ട് ചെറിയ മരങ്ങള്‍ക്കിടയില്‍ തല കുടുങ്ങിക്കിടക്കുന്ന ഒരു പശുവിനെ അവര്‍ കാണുന്നത്. പിന്നീട് അതിനെ എങ്ങനെയും രക്ഷിക്കാനുള്ള ശ്രമത്തിലായി ജൂലിയസ്.
https://www.youtube.com/watch?v=FOQzcWIhPGc
മരം വലിച്ചകറ്റി അതിനെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ അവര്‍ ഒരു മരം മുറിക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ അടുത്തുള്ള ഒരു വീട്ടില്‍ നിന്ന് മരം മുറിക്കാനുള്ള ഉപകരണങ്ങള്‍ സംഘടിപ്പിച്ചു. വൈകാതെ മരം മറിച്ച് പശുവിനെ രക്ഷപ്പെടുത്തുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സഹോദരിയാണ് സംഭവത്തിന്റെ വീഡിയോ എടുത്തത്.
Discussion about this post