ഷോപ്പിംഗ് മാളില്‍ കണ്ടുമുട്ടുന്ന രണ്ടു പേര്ക്കിടയില് മൊട്ടിടുന്ന പ്രണയത്തിന്റെ കഥ പറയുകയാണ് ‘അന്നാദ്യമായ്’ എന്ന ഗാനം. പ്രണയത്തിന്റെ തീവ്രതയും മനോഹാരിതയും നിറയുന്ന ഗാനം ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഹരിശങ്കറിന്റെ ശബ്ദത്തിലൂടെയാണ് ഈ പ്രണയകഥ അവതരിപ്പിക്കുന്നത് എന്നതാണ് എടുത്തുപറയേണ്ടത്.
ജോര്ഗീസ് പോളാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. വരികള്‍ തയ്യാറാക്കിയിരിക്കുന്നതും അദ്ദേഹം തന്നെ. ബേസില്‍ ജോയ്, അഭിരാമി, അഞ്ജു എബ്രഹാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അരുണ്‍ എം കെയുടേതാണ് സിനിമാറ്റോഗ്രഫി. നിരവധി പേരാണാ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടിരിക്കുന്നത്.
Discussion about this post