സിനിമാതാരങ്ങളെപ്പോലെയാകാന് പെടാപ്പാട് പെടുന്നവരാണ് പലരും. അവരുടെ വസ്ത്രധാരണവും മേക്കപ്പും ഒക്കെ അതുപോലെ തന്നെ അനുകരിക്കുന്നവരും ഏറെയാണ്. എന്നാല്‍, സിനിമാനടിമാരുടെ സൗന്ദര്യത്തിന് പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടി വരലക്ഷ്മി.
ഞങ്ങള്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് തന്നെ സുന്ദരികളായിട്ടല്ലെന്നും ഒരുപാട് പേരുടെ പ്രവര്‍ത്തികളുടെ ഫലമായാണ് സുന്ദരികളാകുന്നതെന്നുമാണ് വരലക്ഷ്മി പറയുന്നത്. മേക്കപ്പ് വീഡിയോ പങ്കുവെച്ചാണ് താരത്തിന്റെ ഈ കുറിപ്പ്. സിനിമ നടിമാരെ പോലെ ആകണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ വീഡിയോ എന്നും സുന്ദരികളായല്ല ഞങ്ങള്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് എന്ന് നിങ്ങളെ കാണിക്കാനാണിതെന്നും താരം പറയുന്നു.
https://www.instagram.com/p/B2TLAhigYMS/?utm_source=ig_web_button_share_sheet
ഉറക്കം എഴുന്നേല്ക്കുമ്പോള് നിങ്ങളെ പോലെ തന്നെ ഞങ്ങളും ചവറ് ലുക്കാണ്’ -വരലക്ഷ്മി കുറിച്ചു. ഒരു മണിക്കൂര്‍ നീണ്ട മേക്കപ്പ് വീഡിയോ ചെറുതാക്കിയാണ് വരലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post