ഫോട്ടോ എടുക്കുമ്പോള്‍ അതില്‍ ഇത്തിരി വ്യത്യസ്തത കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവരാണ് അപ്പോള്‍ ആ ചിത്രം എടുക്കുന്നത് ഒരു മത്സരത്തിന് വേണ്ടിയാണെങ്കിലോ? അങ്ങനെയൊരു സംഭവമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചിത്രം എടുക്കാന്‍ മുഖത്തു വച്ച നീരാളി യുവതിയെ ആക്രമിക്കുകയായിരുന്നു. വാഷിങ്ടണ്‍ സ്വദേശിനിയായ ജെയിം ബിസെഗില്ല എന്ന യുവതിക്കാണ് നീരാളിയുടെ ആക്രമണം നേരിടേണ്ടി വന്നത്. ഒരു ഫോട്ടോഗ്രാഫി മത്സരത്തിനു വേണ്ടി ഫോട്ടോ എടുക്കുന്നതിനിടയിലാണ് യുവതി നീരാളിയുടെ ആക്രമണത്തിന് ഇരയായത്. ഓഗസ്റ്റ് രണ്ടിനായിരുന്നു സംഭവം. വാഷിങ്ടണ്ണിലെ മീന്‍പിടുത്തക്കാരില്‍ നിന്നാണ് യുവതിക്ക് നീരാളിയെ ലഭിച്ചത്.
ഇംഗ്ലണ്ടില്‍ എല്ലാവര്‍ഷവും നടക്കുന്ന കുതിരകളുടെ ഓട്ടപ്പന്തയത്തിന്റെ ഭാഗമായാണ് ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചത്. ഈ മത്സരത്തില്‍ വിജയിക്കാനായിരുന്നു ജെയിം അല്‍പ്പം അപകടം പിടിച്ച രീതിയില്‍ ഫോട്ടോ എടുക്കാന്‍ തയ്യാറായത്. മുഖത്ത് നീരാളിയെ വച്ച് ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. തുടക്കത്തില്‍ നീരാളി കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ യുവതിയുടെ മുഖത്തും കഴുത്തിലും ഇഴഞ്ഞു നടന്നു. വളരെ ശാന്തമായിരുന്ന നീരാളി പെട്ടന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ താടിയില്‍ നീരാളി ശക്തമായി കടിച്ചു. മുഖത്ത് നിന്നും രക്തം വരികയും കഴുത്തും മുഖവും നീരുവെച്ച് വീങ്ങുകയും ചെയ്തു. എന്നാല്‍ തന്നെ കടിച്ച നീരാളിയെ പാകം ചെയ്ത് കഴിച്ചാണ് താന്‍ പ്രതികാരം ചെയ്തത് എന്ന് യുവതി പറയുന്നു.
https://www.instagram.com/p/B0riuFNAgnO/?utm_source=ig_web_button_share_sheet
Discussion about this post