വിലക്കുകളെയും നിയന്ത്രണങ്ങളെയും അവഗണിക്കാനും വെല്ലുവിളിക്കാനുമാണ് പലര്‍ക്കും താല്പര്യം. എന്നാല്‍ വിനോദ സഞ്ചാര മേഖലയിലെ നിയന്ത്രണ രേഖ അവഗണിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു. ഐസ്ലാന്‍ഡിലെ ജക്കുസര്ലോണ് തടാകത്തിന്റെ കരയില്‍ എത്തിയതാണ് വിനോദസഞ്ചാരികളുടെ ഗ്രൂപ്പ്. ഇവിടെ അപകട സാധ്യത ഉള്ളതിനാല്‍ തടാകത്തിലെ മഞ്ഞുപാളിയിലൂടെ നടക്കരുതെന്ന് തടാകത്തിന്റെ കരയില്‍ നിരവധി മുന്നറിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ യുവാവ് തടാകത്തിലെ മഞ്ഞുപാളിയില്‍ കയറി നിന്നു. മഞ്ഞുപാളി പതിയെ ഇയാളെയും കൊണ്ട് നീങ്ങാന്‍ തുടങ്ങി. ഒടുവില്‍ പാളി തടാകമധ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് മനസിലാക്കിയ യുവാവ് വെള്ളത്തിലേക്ക് ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു.
https://www.youtube.com/watch?v=huxlpKOb2HE
Discussion about this post