പത്ത് നാല്‍പ്പത് വയസ് കഴിയുമ്പോള്‍ തന്നെ പ്രായമായെന്ന് കരുതുന്നവര്‍ക്ക് ഒരു പാഠമാണ് മാര്‍ജൂറി സ്കോള്‍സ് എന്ന് 80 കാരി. മാര്‍ജൂറി ഒരു ജിംനാസ്റ്റിക്ക് താരമാണ്. 76-ാം വയസിലാണ് മാര്‍ജൂറി മുത്തശ്ശി ആദ്യമായി ജിംനാസ്റ്റിക് പരിശീലനത്തിന് പോയി തുടങ്ങിയത്. 2019 ആയപ്പോഴേയ്ക്കും ഇവര്‍ അഡല്‍റ്റ് ജിംനാസ്റ്റിക് ബ്രിട്ടീഷ് ചാമ്പ്യന്‍ഷിപ്പ് 45 വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
മാര്‍ജൂറി മുത്തശ്ശിയുടെ പ്രകടനം കണ്ട് എല്ലാവരും പറയുന്നത് പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്നാണ്. തന്റെ കൊച്ചുമകള്‍ ജിംനാസ്റ്റിക്ക് വീഡിയോകള്‍ കാണുന്നത് കണ്ടാണ് മുത്തശ്ശിക്ക് ജിംനാസ്റ്റിക്കിനോട് താല്‍പ്പര്യം തോന്നിയത്. അതും നാലുവര്‍ഷം മുമ്പു മാത്രം. അതിന് ശേഷമാണ് പഠനം ആരംഭിച്ചത്.
Discussion about this post