ബോളിവുഡിലെ ഏറ്റവും മികച്ച ഡാൻസറായി ഇപ്പോൾ പരക്കെ കണക്കാക്കപ്പെടുന്ന താരമാണ് ഹൃത്വിക് റോഷൻ. അദ്ദേഹത്തിൻറെ പ്രശംസ ഏറ്റുവാങ്ങിയ ഒരു യുവാവിന്റെ ഡാൻസ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Smoothest airwalker I have seen. Who is this man ? https://t.co/HojQdJowMD
— Hrithik Roshan (@iHrithik) January 13, 2020
യുവരാജ് സിംഗ് അല്ലെങ്കിൽ ‘@ babajackson2020’ എന്ന ടിക് ടോക് അക്കൗണ്ടിലൂടെ പങ്കുവെയ്കപെട്ട ഡാൻസ് വീഡിയോ ഹൃതിക് ഉൾപ്പടെ നിരവധി സെലിബ്രിറ്റികളുടെ മനം കവർന്നിരിക്കുന്നു.
Watch till end. Last video made me compile his videos. Please make him famous 🙏🏻@iHrithik @PDdancing pic.twitter.com/MJvBqUFLX5
— Shash (@pokershash) January 12, 2020
”ഞാൻ കണ്ട ഏറ്റവും സുഗമമായ എയർവാൾക്കർ. ആരാണ് ഈ മനുഷ്യൻ.” എന്ന ക്യാപ്ഷനോടെ ഹൃതിക് ഈ വീഡിയോ റീട്വീറ്റ് ചെയ്തിരുന്നു. അമിതാഭ് ബച്ചൻ, സുനിയേൽ ഷെട്ടി, കൊറിയോഗ്രാഫർ റെമോ ഡിസൂസ എന്നിവരും യുവാവിനെ പ്രശംസിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.
Discussion about this post