സിംഹത്തിന്റെ മടയില്‍ കയറുക എന്നൊക്കെ കേട്ടിട്ടില്ലേ, അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിംഹത്തിന്റെ കൂട്ടില്‍ കയറി സിംഹത്തെ കളിയാക്കിയ യുവതിയുടെ വീഡിയോയാണിത്. അമേരിക്കയിലെ ബ്രോണ്‍ക്സ് മൃഗശാലയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മൃഗശാല കാണാനെത്തിയ രണ്ട് സിംഹങ്ങളെ പാര്‍പ്പിച്ചിരുന്ന കൂട്ടിലേക്ക് ചാടിക്കയറുകയായിരുന്നു. തീര്‍ന്നില്ല കഥ, പിന്നെ ‘ഐ ലവ് യൂ ബേബി.. എന്നു പറഞ്ഞ് പാട്ടും പാടി ഡാന്‍സും ചെയ്തു.
https://www.instagram.com/p/B3AikJoB5Mg/?utm_source=ig_web_button_share_sheet
ഇതില്‍ ഒരു സിംഹം യുവതിയുടെ തൊട്ടടുത്തെത്തി. ഇതോടെ യുവതി പാട്ടുപാടി ഡാന്‍സ് ചെയ്യാന്‍ തുടങ്ങി. എന്നാല്‍ ഇതൊക്കെ കണ്ട് അമ്പരന്ന് നില്‍ക്കുകയായിരുന്നു സിംഹം.
യുവതിക്കൊപ്പമുണ്ടായിരുന്ന ആളാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ നടപടിയെടുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. അപകടം വിളിച്ചുവരുത്താന്‍ ശ്രമിച്ച യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിലും വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
https://www.instagram.com/p/B2-gSNug_gF/?utm_source=ig_web_button_share_sheet
Discussion about this post