വ്യായാമം ചെയ്യുക എന്നത് നമ്മളിൽ പലർക്കും മടി ഉളവാക്കുന്ന കാര്യമാണ്. പ്രതേകിച്ച് മലയാളികളിൽ പലപ്പോഴും ഈ ‘മടി’ കൂടുതലായിരിക്കും. അത്തരക്കാർ കണ്ടുപടികേണ്ട ഒരു ഓസ്ട്രേലിയൻ നായയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ടെസ്ല എന്ന ഓസ്ട്രേലിയൻ ഷെപ്പേർഡ് ഒരു ജിമ്മിൽ മനുഷ്യർക്കൊപ്പംവ്യായാമം ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ടെസ്ലയാണ് താരം. വ്യായാമം ചെയ്യുന്ന ആളുകളെ അനുകരിച്ച്, ഒരു റോൾഓവർ ചേർത്ത് ടെസ്ല ബർപികൾ അവതരിപ്പിക്കുന്നത് കാണാം.
ടെസ്ലയുടെ പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുള്ള വീഡിയോകൾക്ക് താഴെ “കോച്ച് ടെസ്ല ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ നിങ്ങൾക്ക് നിരാശപ്പെടാനാവില്ല,” എന്ന് എഴുതിയിരുന്നു. ഏഴുവയസ്സുള്ള നായയുടെ ഇൻസ്റ്റാഗ്രാം പേജിൽ അവൾ വിവിധ തന്ത്രങ്ങൾ ചെയ്യുന്നതും പരിശീലനത്തിലും ഫിറ്റ്നസ് വ്യായാമങ്ങളിലും പങ്കെടുക്കുന്ന വീഡിയോകളും നിറഞ്ഞിരിക്കുന്നു.
ഒന്നിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞ വീഡിയോ ഓൺലൈൻ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Discussion about this post