ശക്തമായ വയറുവേദനയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 111 ഇരുമ്പാണികള്‍.
മനോദൗര്‍ബല്യമുള്ള ഈ വ്യക്തി 10 വര്‍ഷമായി പലപ്പോഴായി അകത്താക്കിയ ആണികളാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ജനറല്‍ സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ ആണികള്‍ മുഴുവന്‍ പുറത്തെടുക്കുന്നത്.
വയര്‍ വന്ന് വീര്‍ത്ത് ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മേത്തല സ്വദേശിയായ 49 വയസ്സുള്ളയാളെ ബന്ധുക്കള്‍ ഞായറാഴ്ച അത്യാഹിത വിഭാഗത്തില്‍ ജനറല്‍ സര്‍ജറി വിഭാഗം പ്രഫസര്‍ ഡോ.എസ്. ശ്രീകുമാറിന്റെ യൂണിറ്റിലെത്തിക്കുന്നത്. എന്നാല്‍ വയറിന്റെ എക്സ്- റേ പരിശോധനാ ഫലം കണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി. വയറിനകത്ത് അങ്ങിങ്ങായി എണ്ണിതീര്‍ക്കാനാകാത്ത വിധം ആണികള്‍. ഇതേതുടര്‍ന്ന് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. ആണികള്‍ ആന്തരികാവയവങ്ങളില്‍ പലതിലും തുളഞ്ഞുകയറി തങ്ങിയിരിക്കുന്ന നിലയിലായിരുന്നു. ആണികള്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ ചെറു കുടലിന്റെ 60 സെ.മീ. നീളം ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കേണ്ടതായും വന്നു.
Discussion about this post