നിമിഷങ്ങള്‍ മതി ചിലപ്പോള്‍ നമ്മുടെ ജീവിതം മാറി മറിയാന്‍. ഇന്നത്തെ കാലത്ത് അറിയപ്പെടാതിരുന്ന പല കലാകാരന്മാരും അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലൂടെയാണ്. സബ്വേയില് പാടിക്കൊണ്ടിരുന്ന ഈ പാട്ടുകാരിയുടെ ജീവിതം അപ്രതീക്ഷിതമായിട്ടാണ് മാറിയത്. അതിനുകാരണക്കാരനായ മനുഷ്യനെ കെട്ടിപ്പിടിച്ച് തേങ്ങിക്കരയുന്ന, നന്ദി പ്രകടിപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ലോസ് ആഞ്ചെലെസിലെ സബ്വേയില് പാടിക്കൊണ്ടിരുന്ന എമിലി സമോര്ക്ക എന്ന യുവതിയുടെ വീഡിയോ വൈറലായത്. അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഒരു പോലീസ് ഓഫീസറായിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ അത് വൈറലായി. അതിന് ശേഷം പുറത്ത് വന്ന വീഡിയോയില്‍ പോലീസ് ഓഫീസറും എമിലിയും വീണ്ടും കണ്ടമുട്ടുന്ന രംഗമാണുള്ളത്. പോലീസ് ഓഫീസറെ കണ്ട എമിലി അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും നീണ്ടുനിന്ന ആ ആലിംഗനത്തിനിടെ അവള് തേങ്ങുന്നതും കാണാം. അവളുടെ പുറത്ത് ആശ്വസിപ്പിച്ചുകൊണ്ട് തട്ടുന്ന പോലീസ് ഓഫീസറോട് അവള്, ‘സംഭവിച്ചത് എനിക്ക് വിശ്വസിക്കാനാകുന്നില്ല’ എന്ന് പറയുന്നുണ്ട്.
എമിലി ഒരു ഇറ്റാലിയന്‍ ഓപ്പറ ഗാനം പാടുന്ന വീഡിയോ ആണ് പോലീസ് ഓഫീസര്‍ പങ്കുവെച്ചിരുന്നത്. പരിശീലനം സിദ്ധിച്ച ഒരു പിയാനിസ്റ്റും വയലിനിസ്റ്റുമാണ് എമിലി. 52 കാരിയായ അവര്‍ക്ക് ഏറെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അതിനിടെയാണ് അവളുടെ വയലിന് മോഷ്ടിക്കപ്പെട്ടു. ഇതോടെ കഴിയാതെയായി. അങ്ങനെ അവള് സബ്വേയില് പാടിത്തുടങ്ങി.
https://twitter.com/LAPDHQ/status/1179631754644054016?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1179631754644054016&ref_url=https%3A%2F%2Fwww.asianetnews.com%2Fweb-specials-magazine%2Fsubway-singer-emotional-meeting-with-police-officer-who-recorder-her-performance-pyullr
എമിലി പാടുന്ന വീഡിയോ വൈറലായതോടെ മ്യൂസിക് പ്രൊഡ്യൂസറായ ജോയല്‍ ഡയമണ്ടില്നിന്ന് ഒരു റെക്കോര്‍ഡിങ് ഡീല്‍ എമിലിക്ക് കിട്ടിയിട്ടുണ്ട്. തന്റെ ആഗ്രഹം ഒടുവില്‍ സഫലമായിരിക്കുന്നു എന്ന് എമിലി പറയുന്നു.
https://twitter.com/LAPDHQ/status/1177423181679755264?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1177423181679755264&ref_url=https%3A%2F%2Fwww.asianetnews.com%2Fweb-specials-magazine%2Fsubway-singer-emotional-meeting-with-police-officer-who-recorder-her-performance-pyullr
Discussion about this post