പ്രിയപ്പെട്ടവര്‍ക്ക് നല്കുന്ന സമ്മാനം എന്നും ഓര്ത്തിരിക്കപ്പെടുന്നവയാകണമെന്നാണ് മിക്കവരും ആഗ്രഹിക്കാറ്. അതിനായി ചിലര്‍ ഏതറ്റം വരെയും പോകും. ചിലര്‍ ഉഗ്രന്‍ സര്‍പ്രൈസുകള്‍ നല്‍കും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ വാര്‍ഷികത്തിന് യുവാവ് ഭാര്യക്ക് നല്കിയ ഒരു സമ്മാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയും പങ്കിടുകയാണ്. പ്രണയകാല ഓര്‍മകളെല്ലാം മധുരം ചേര്‍ത്ത് ഒരു പെട്ടിയിലാക്കി ജിബിന്‍ തന്റെ സ്വന്തം അന്നമ്മയ്ക്ക് സമ്മാനിച്ചു. ‘ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി എന്റെ സ്വന്തം അന്നമ്മയ്ക്ക്’, എന്ന പെട്ടി തുറന്നപ്പോള്‍ ആദ്യം പച്ചനിറത്തിലുള്ള വര്‍ണ്ണക്കടലാസ്. അത് മാറ്റിയപ്പോള്‍ ഒരു കുറേ മിഠായികള്‍…
വിരസമായിരുന്ന അവന്റെ ജീവിതത്തിലെ പച്ചപ്പിനെ കുറിച്ച് അവന് എഴുതി, ‘മരുഭൂമിയിലെ പച്ചപ്പ്’. ആ എഴുത്ത് മാറ്റിയപ്പോള്‍ കുറേ മാംഗോ ബൈറ്റ്സ് മിഠായികള്‍. വീണ്ടും എഴുതി, ‘മരുപ്പച്ചയില്‍ നിന്ന് നമ്മള് ഒന്നിച്ച്’ ആദ്യം പ്രണയം പറഞ്ഞ തീയതിയും ഒപ്പുണ്ടായിരുന്നു. പിന്നെയും മിഠായികള്‍… വിവാഹ നിശ്ചയ തിയതിയെഴുതി ‘ജീവിത തോണിതന്‍ തീരത്ത്’ എന്ന കുറിപ്പും ചേര്‍ത്തുവെച്ചു. പിന്നെയും കുറിപ്പുകളും മിഠായികളും. ഒടുവില്‍ ‘ഇനിയും തീരങ്ങള്‍ തേടി ഒരുമിച്ച് തുഴയാം’ എന്ന കുറിപ്പിനൊപ്പം ഒരു മോതിരവും അവന് തന്റെ പ്രിയതമയ്ക്ക് സമ്മാനിച്ചു. ഈ വ്യത്യസ്ത സമ്മാനത്തിന്റെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.
Discussion about this post