നടി സൊനാക്ഷി സിന്‍ഹയെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. എന്താണ് പ്രശ്നമെന്നോ കേസെന്നോ വ്യക്തമല്ലെങ്കിലും സൊനാക്ഷിയെ വിലങ്ങ് വയ്ക്കുന്നതും നടി പൊലീസിനോട് തര്‍ക്കിക്കുന്നതും കാണാം. എന്നെ നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാകില്ല, ഞാന്‍ ആരാണെന്ന് അറിയാമോ, ഞാന്‍ ഒന്നും ചെയ്തിട്ടില്ല, എന്നെ എങ്ങനെയാണ് നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാകുക എന്ന് സൊനാക്ഷി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
എന്നാല്‍ ഇത് സിനിമയുടെ ചിത്രീകരണ രംഗമാകാനാണ് സാധ്യതയെന്ന് ചിലര്‍ പറഞ്ഞു. സംഭവത്തില്‍ സൊനാക്ഷി തന്നെ രംഗത്തെത്തി. വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്നും എന്നാല്‍ കേള്‍ക്കുന്നത് എല്ലാം ശരിയല്ലെന്നും സൊനാക്ഷി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ എത്രയും പെട്ടെന്ന് എല്ലാവരുമായി പങ്കുവെക്കാമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post