ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് മിഷന് മംഗള്‍. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷന് ഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അക്ഷയ് കുമാറിനെ സൊനാക്ഷി സിന്‍ഹ കസേരയില്‍ നിന്ന് തള്ളിയിടുന്ന വീഡിയോയാണ് ഇത്. സിനിമയിലെ താരങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അക്ഷയ് കുമാറിനെ പെട്ടന്ന് സൊനാക്ഷി സിന്‍ഹ കസേരയില്‍ നിന്നും തള്ളിയിടുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവത്തില്‍ അക്ഷയ്കുമാര്‍ പേടിക്കുകയും നിലത്ത് വീഴുകയും ചെയ്തു. അക്ഷയ് താഴെ വീണതു കണ്ട് പൊട്ടിച്ചിരിച്ച സൊനാക്ഷി എന്നെ ആരെങ്കിലും വെറുപ്പിച്ചാല്‍, ഞാന്‍ ഇതായിരിക്കും ചെയ്യുകയെന്നാണ് പറഞ്ഞത്. ഒട്ടും പ്രതീക്ഷിക്കാതെ സൊനാക്ഷി ഇങ്ങനെ ചെയ്തത് തപ്സിയെയും വിദ്യ ബാലനെയും നിത്യയെയും അമ്പരിപ്പിക്കുകയും ചെയ്തു.
ഐസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശാസ്ത്രജ്ഞരുടെ ടീമിനെ നയിക്കുന്ന കഥാപാത്രമാണ് അക്ഷയ് കുമാറിന്റേത്.
https://www.instagram.com/p/B088IthHShT/?utm_source=ig_web_button_share_sheet
Discussion about this post