ബെംഗളൂരു: പുരാണങ്ങളില്‍ നമ്മള് ഏഴുതലയുള്ള പാമ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാല്‍ ലോകത്ത് ഇന്നുവരെ അങ്ങനെയൊരു പാമ്പിനെ ആരും കണ്ടിട്ടില്ല. എന്നാല്‍ ഏഴ് തലയുള്ള പാമ്പിന്റെ തോല് കണ്ടെത്തിയെന്ന വാര്‍ത്തയാണ് ബെംഗളൂരു കനകപുരയില്‍ നിന്ന് പുറത്ത് വരുന്നത്.വാര്‍ത്ത പരന്നതോടെ പാമ്പിന് തോല് കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തു. മാരിഗോവദന എന്ന ഗ്രാമത്തിലാണ് ആളുകള്‍ ഏഴ് തലയുള്ള പാമ്പിന്റെ പടം കണ്ടതായി അവകാശപ്പെട്ടത്.
ഒരു ക്ഷേത്രത്തിന് അടുത്ത് വച്ചാണ് ഇവര്‍ ഈ പാമ്പിന് തോല് കണ്ടത്. ഇതോടെ വിവിധ കഥകള്‍ പ്രചരിക്കാന്‍ തുടങ്ങി. അധികം വൈകാതെ പുരാണത്തിലെ പാമ്പിനെയാണ് കണ്ടത് എന്ന് പ്രചാരണവും ശക്തമായി. ചിലര്‍ കുങ്കുമമവും മഞ്ഞളും ചാലിച്ച് ആരാധനയും തുടങ്ങി. ആറ് മാസം മുന്‍പ് ഇതുപോലെ പാമ്പിന് തോല് കണ്ടെത്തിയിരുന്നതായി ഗ്രാമവാസികളില്‍ പറയുന്നു. പിന്നീട് ഈ സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിച്ചിരുന്നു.ഈ അമ്പലത്തിന് അടുത്തായാണ് പുതിയ പാമ്പിന്തോല് കണ്ടെത്തിയത്.
Multi-headed snake’s skin draws crowds in Kanakapura #Karnataka pic.twitter.com/suXh4eGHhl
— TOI Bengaluru (@TOIBengaluru) October 10, 2019
എന്നാല്‍ ഇത് നുണ പ്രചാരണമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതുവരെ ലോകത്ത് ഒരിടത്തും ഏഴ് തലകളുള്ള പാമ്പിനെ കണ്ടെത്തിയിട്ടില്ലെന്ന് ഒരു ഗവേഷകര്‍ പറഞ്ഞു. രണ്ട് തലയുള്ള പാമ്പുകളുണ്ട്, അത് അപൂര്‍വ്വമാണ്.
Discussion about this post