പാമ്പുകളെ കാണുന്നത് പലർക്കും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. ഇഴഞ്ഞു പോകുന്ന ഈ ഉരഗങ്ങൾ പലപ്പോഴും അപകടകാരികൾ ആണ്. പാമ്പുകൾ അധികം ഉള്ള സ്ഥലത്തു ജീവിക്കുന്നതോ അല്ലെങ്കിൽ വീട്ടിൽ പാമ്പു കയറുന്നതു ശരിക്കും ഉറക്കം കെടുത്തുന്ന ഒരു കാര്യം തന്നെയാണ്. എല്ലാ പാമ്പുകളും വിഷമുള്ളവ അല്ലെങ്കിലും അവർ ജനങ്ങളുടെ ഇടയിൽ ഭയം സൃഷ്ടിക്കുന്നവയാണ്. കർണാടകത്തിലെ ബെയ്ൽഹോങ്കാൽ ഗ്രാമത്തിൽ അടുത്തിടെ ജനങ്ങൾ വേട്ടക്കാരൻ ഇരയാകുന്ന സംഭവം കണ്ടത്.
ബെലാഗവി ഗ്രാമത്തിലെ ഒരു കുഴിയിൽ നിന്നും റെക്കോർഡ് ചെയ്ത ഒരു വീഡിയോയിൽ ഒരു തവള പാമ്പിനെ കൊള്ളുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സാധാരണ തവളകൾ ആണ് പാമ്പിന്റെ ഭക്ഷണം ആകാറുള്ളത് പക്ഷെ ഇവിടെ തവള പാമ്പിനെ ആക്രമിച്ച് കൊല്ലുകയാണ്. ഇത് കാണാൻ ഒരുപാട് ആളുകൾ എത്തുകയും വീഡിയോ പകർത്തുകയും ചെയ്തു.
സംഭവം നടന്നത് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിനടുത്തായിരുന്നു. അരമണിക്കൂറോളം പാമ്പിനെ തവള ആക്രമിച്ചിരുന്നു.
Discussion about this post