പാര (ബ്രസീല്‍): പാട്ടിനിടെ തല വട്ടത്തില്‍ കറക്കി ചുവട് വെച്ച ഗായികയുടെ തലയ്ക്ക് ഗുരുതര പരിക്ക്. ബ്രസീലിലെ പാരയില്‍ നടന്ന ലാംബാറ്റീരിയ ആഘോഷങ്ങള്‍ക്കിടയിലായിരുന്നു സംഭവം. പ്രശസ്ത ഗായിക ഗാബി അമാരാന്ടോസിനാണ് പരിപാടിക്കിടെ സ്റ്റേജില്‍ വീണ് പരിക്കേറ്റത്. സ്റ്റേജിലുണ്ടായിരുന്ന ഡിജെ ഡെസ്കിലെ കമ്പിയിലേക്കാണ് ഗായിക വീണത്.
ആര്‍ത്തുവിളിക്കുന്ന കാണികള്‍ക്ക് മുന്പില് വീണെങ്കിലും പരിക്ക് കാര്യമാക്കാതെ നാല്‍പ്പത്തിയൊന്നുകാരിയായ ഗാബി പരിപാടി തുടരുകയായിരുന്നു. വടക്കന്‍ ബ്രസീലിലെ സംഗീതരൂപമായ ടെക്നോബ്രഗയുടെ അവതരണത്തിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ഗാബി. സ്റ്റേജില്‍ ചുടവ് പിഴച്ച് വീഴുന്ന ദൃശ്യങ്ങള്‍ ഗായിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാലില്‍ അധികം തുന്നല്‍ വേണ്ടിവന്നുവെന്നും ആശുപത്രി വിട്ട് വീട്ടിലെത്തിയെന്നും വ്യക്തമാക്കിയാണ് ഗായിക വീഡിയോ പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/B3iPQhcALeY/?utm_source=ig_web_button_share_sheet
Discussion about this post