കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഷോണ്‍ റോമി. കഴിഞ്ഞയിടെ താരം പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഏറ്റവും പുതിയ മേക്കോവര്‍ ചിത്രങ്ങളും എത്തി. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഒരു സ്വിമ്മിങ് സ്യൂട്ട് ധരിച്ചു നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. അള്‍ട്രാ ഗ്ലാമറസായ ഷോണിന്റെ ചിത്രത്തെ ഒരുകൂട്ടം ആരാധകര്‍ വാഴ്ത്തിപ്പാടുമ്പോള് വിമര്‍ശകരും രംഗത്തെത്തിയിട്ടുണ്ട്.
കമ്മട്ടിപ്പാടത്തില്‍ അനിത എന്ന തനി നാട്ടിന്പുറത്തുകാരിയായെത്തിയ ഷോണ്‍ റോമി തുടര്‍ന്ന് ലൂസിഫറിലും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ലൂസിഫറിലും നടി ഒരു തനി നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലായിരുന്നു വന്നിരുന്നത്. മലയാളത്തിലെ രണ്ട് ചിത്രങ്ങളിലും വളരെ തനി നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലായിരുന്നതിനാലാണ് താരത്തിന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
https://www.instagram.com/p/B3RFdPvHUN_/?utm_source=ig_web_button_share_sheet
https://www.instagram.com/p/B3KGZa_HipL/?utm_source=ig_web_button_share_sheet
Discussion about this post