മുംബൈ: കീരിയും പാമ്പു തമ്മിലുള്ള ശത്രുതയുടെ കഥയൊക്കെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ പൂച്ചയും പാമ്പും തമ്മിലോ? അത്തരത്തിലൊരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പട്ടാപ്പകല്‍ റോഡിലിറങ്ങിയ വിഷപ്പാമ്പിനെ തുരത്തിയോടിക്കുന്ന പൂച്ചകളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുന്നത്. നടപ്പാതയില്‍ ഇറങ്ങിയ മൂര്‍ഖന്‍ പാമ്പിനെയാണ് നാല് പൂച്ചകള്‍ ചേര്‍ന്ന് വളഞ്ഞത്. ബോളിവുഡ് താരം നീല്‍ നിതിനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/B2Zg2kSH1Eu/?utm_source=ig_web_button_share_sheet
മൂര്‍ഖന്‍ പത്തി വിടര്‍ത്തി ഭയപ്പെടുത്തിയിട്ടും പൂച്ചകള്‍ പിന്മാറാന് തയ്യാറായില്ല. ഒടുവില്‍ പാമ്പിന് തന്നെ തോല്‍വി സമ്മതക്കേണ്ടി വന്നു. തടികേടാകുമെന്ന് തോന്നിയതോടെ കക്ഷി പതിയെ തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് രക്ഷപെട്ടു.
Discussion about this post