‘ ഇന്നേക്ക് ദുര്‍ഗാഷ്ടമി ഉന്നെ കൊന്ന് ഉന്‍ രക്തത്തെ കുടിച്ച്’ മണിച്ചിത്രത്താഴിലെ ആ ഹിറ്റ് ഡയലോഗ് ആരും മറക്കാനിടയില്ല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് അതേ നകുലനും ഗംഗയും ഒത്തുള്ള ഒരു സെല്‍ഫിയാണ്.
സെല്‍ഫി ക്ലിക്ക് ചെയ്തിരിക്കുന്നത് ശോഭനയാണ്! ഒപ്പം ഫ്രെയ്മിലുള്ളത് സുരേഷ് ഗോപിയും. സുരേഷ് ഗോപി തന്നെയാണ് ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. ‘നകുലന് ഗംഗയുമായി ദുര്‍ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍’ എന്നാണ് അദ്ദേഹം ചിത്രത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. മണിച്ചിത്രത്താഴില്‍ ഇരുവരും ഗംഭീരമായി അവതരിപ്പിച്ച കഥാപാത്രങ്ങളാണ് നകുലനും ഗംഗയും. സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ഈ സെല്‍ഫി. ഇരുവരും പുതിയ ലൊക്കേഷനില്‍ ഒരുമിച്ചെത്തിയ ദിവസം യഥാര്‍ഥത്തില്‍ ദുര്‍ഗാഷ്ടമി ദിവസവുമായി.
Discussion about this post