ആദ്യ റഫാല്‍ യുദ്ധവിമാനം ഇന്നലെയാണ് ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറിയത്. കരാര്‍ പ്രകാരമുള്ള 36 റഫാല്‍ യുദ്ധ വിമാനങ്ങളില്‍ ആദ്യത്തേതായിരുന്നു ഈ വിമാനം. എന്നാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങിയ ശേഷം ശാസ്ത്ര പൂജ നടത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
വിമാനത്തിന്റെ പുറത്ത് ഓം എന്നെഴുതുന്നതാണ് വീഡിയോയിലുള്ളത്. ദേശീയ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൂജയ്ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഫ്രാന്‍സിലെ മെറിഗ്നാക്കിലുള്ള ദസോള്‍ട്ട് ഏവിയേഷനിലെത്തിയാണ് റഫാല്‍ ഏറ്റുവാങ്ങിയത്.
റഫാല്‍ വിമാനം ഇന്ത്യയുടെ വ്യോമാധിപത്യം വര്‍ധിപ്പിക്കുമെന്ന് ചടങ്ങില്‍ വെച്ച് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് ഈ സന്ദര്‍ശനം കാരണമാകുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ സന്ദര്‍ശിച്ചശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post