പാകിസ്താനിലെ ജനറൽ ആസ്ഥാനത്ത് പ്രതിരോധ ദിനാചരണത്തിന്റെ ഇടയിൽ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയുടെ ചെയ്തികൾ ആണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. പരിപാടി പാകിസ്താനിലെ മെയിൻ ടിവി ചാനലുകൾ എല്ലാം സംപ്രേഷണം ചെയ്തിരുന്നു.
#Lala (Shahid Afridi) and Naswar, still a better love story than twilight. pic.twitter.com/JYqXdhtTt5
— Ali Salman Alvi (@alisalmanalvi) September 6, 2018
പരിപടിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, രാഷ്ട്രീയനേതാക്കൾ, വീരമൃത്യു വരിച്ച പട്ടാളക്കാരുടെ കുടുംബം തുടങ്ങിയ ആൾകാർ സന്നിഹിതരായിരുന്നു. ഇതിനിടയിൽ ആണ് അഫ്രീദി ചുണ്ടുകൾക്കിടയിൽ എന്തോ തിരുകുന്നത് ക്യാമെറയിൽ പതിഞ്ഞത്. അഫ്രീദി പുകയില ഉത്പന്നങ്ങൾ ഒന്നും ഉപയോഗിക്കില്ല എന്നത് എല്ലാവർക്കും അറിയാം. അഫ്രീദി നസ്വാർ വച്ചു എന്നാണ് ആരോപണം. ചുണ്ടകൾക്കിടയിൽ വയ്ക്കുന്ന ഒരു തരം ലഹരി പദാർത്ഥം ആണ് നസ്വാർ.
ഇതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷാഹിദ്. താൻ വച്ചത് ജീരക വിത്ത് ആണെന്നും അതിനു തെളിവും അദ്ദേഹം കാണിച്ചു.
Discussion about this post