ലൈംഗിക കുറ്റകൃത്യങ്ങൾ, പീഡനം, ദുരുപയോഗം എന്നിവയെക്കുറിച്ച് സ്ത്രീകൾ തുറന്നു പറയുന്നത്ഇപ്പോൾ വളരെ അധികം കൂടുതലായി പുറത്തു വരുന്നു. എന്നാൽ ബ്രൂക്ക്ലിനിലെ ഒരു സ്ത്രീ അടുത്തിടെ ഒരു സൂപ്പർമാർക്കറ്റ് സ്റ്റോറിലേക്ക് വന്ന 9 വയസ്സുകാരനെതീരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. കടന്നുപോകുമ്പോൾ അവളുടെ ദേഹത്ത് തട്ടി എന്നാണ് പറയുന്നത്.
യുവതി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി നൽകി 911 ൽ വിളിച്ചു. ആ കുട്ടി തെരുവിലൂടെ കരഞ്ഞു കൊണ്ടാണ് പോയത്, അവന്റെ ‘അമ്മ അവനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നും ഉണ്ട്. മുഴുവൻ സംഭവവും ആരോ വീഡിയോയിൽ പകർത്തിയിരുന്നു അതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
9-year-old child brushes against white woman in grocery story. She calls cops and accuses him of sexual assault.
This is too much. pic.twitter.com/0nMX2Advt7
— Simran Jeet Singh (@simran) October 12, 2018
വിഡിയോയിൽ ആ സ്ത്രീ വിളിച്ചു പറയുന്നത് കേൾക്കാൻ കഴിയും, “അതെ, ആ ചെറുക്കൻ എന്റെ ചന്തിക്ക് പിടിച്ചു, ആ സ്ത്രീ എന്നോട് പൊട്ടിതെറിച്ചു, ഞാൻ ഒരു കുട്ടിയാൽ ലൈംഗികമായി അധിക്ഷേപിക്കപെട്ടു.” സ്റ്റോറിന് പുറത്ത് അവർ വലിയ ബഹളം തന്നെ ഉണ്ടാക്കി, അവരുടെ സംസാരം കേട്ട് മിക്കവരും ഞെട്ടി. അവന്റെ അമ്മക്കും സഹോദരിയ്ക്കും ഒപ്പം ആണ് ആ കുട്ടി അവിടെ എത്തിയത്. രണ്ടുപേരും കരയുന്നുണ്ടായിരുന്നു.
വൈറലായ വീഡിയോ കണ്ടവർ ആ സ്ത്രീക്ക് എതിരെ കേസ് എടുക്കണം എന്നും മറ്റും അഭിപ്രായം പറഞ്ഞു.
Discussion about this post