റിയാദ്: ഇന്ത്യ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യയില്‍ മാത്രമല്ല, ഒട്ടേറെ ലോക രാഷ്ട്രങ്ങളിലും ആഘോഷ പരിപാടികള്‍ നടന്നിരുന്നു. സൗദി അറേബ്യയിലെ ഇന്ത്യന്‍ എമ്പസി നടത്തിയ പരിപാടിയില്‍ സൗദി പൗരന് പാടിയ ഭൗജനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഒരു സൗദി പൗരന് ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജന്‍ ആയ ‘വൈഷ്ണവ ജന തോ’ പാടുന്ന 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. നൗഫ് അല്മര്വയ് എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇരുപതിനായിരത്തോളം പേരാണ് ഒറ്റ ദിവസം കൊണ്ട് വീഡിയോ കണ്ടത്.
A Saudi singer singing Gandhijis favourite bhajan "Vaishnava Jana To" in the #GandhiJayanti Celebrations in #Riyadh organised by @IndianEmbRiyadh pic.twitter.com/7PPlbJ6Ckc
— Nouf Almarwaai (@NoufMarwaai) October 1, 2019
Discussion about this post