സിനിമാ, സീരിയല്‍ താരം താരാ കല്യാണിന്റെ മകളും ഡബ്സ്മാഷിലൂടെ എല്ലാവര്ക്കും സുപരിചിതയായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹ നിശ്ചയഫോട്ടോകൾ വൈറലാകുന്നു. വരൻ അര്ജുന് സോമശേഖറുമൊത്തുള്ള ചിത്രങ്ങളാണ് സൗഭാഗ്യ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
സൗഭാഗ്യയ്ക്കൊപ്പം ഡബ്സ്മാഷ് വീഡിയോകളിലൂടെ ആരാധകര്‍ക്ക് സുപരിചിതനാണ് അര്‍ജുനും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഡബ്സ്മാഷ് വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
അടുത്തിടെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ ഇരുവരും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് സൗഭാഗ്യ വിവാഹത്തിന്റെ സൂചന നല്‍കിയത്. ‘എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍. എനിക്കുമൊരു അമൂല്യരത്നം കിട്ടി’ എന്ന കുറിപ്പോടെയാണ് സൗഭാഗ്യ അര്‍ജുനുമൊത്തുള്ള ചിത്രം പങ്കുവെച്ചത്.
Discussion about this post