ബോളിവുഡ് യുവ സുന്ദരി സാറ അലി ഖാൻ തന്റെ അവധിക്കാല ആഘോഷങ്ങൾക്ക് ശേഷം മുംബൈയിൽ എത്തിയിട്ട് ഏതാനം ദിവസങ്ങളെ ആകുന്നുള്ളു. ഇപ്പോൾതാരത്തിന്റെ ഒരു വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സാറാ അലി ഖാൻ തന്റെ പൈലേറ്റ്സ് ക്ലാസിന് പുറത്ത് തിളങ്ങുന്ന പുഞ്ചിരിയോടെ ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടിരിക്കെതാരത്തിന്റെ ആരാധകരിലൊരാൾ കയ്യിൽ ചുംബിക്കുകയുണ്ടായി. നടി ആരാധകർക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടയിലായിരുന്നു സംഭവം. ആരാധകന്റെ പെരുമാറ്റത്തിൽ ന്യായമായും അസ്വസ്ഥനായ സാറ അവനിൽ നിന്ന് മാറി. എന്നാൽ, ഒരു സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ആരാധകനെ തള്ളിമാറ്റുകയാണുണ്ടായത്.
ഇൻസ്റ്റാഗ്രാമിലെ നിരവധി പാപ്പരാസി പേജുകൾ വീഡിയോ വൈറലാക്കിയിരിക്കുകയാണ്. സഹോദരൻ ഇബ്രാഹിം അലി ഖാൻ, അമ്മ അമൃത സിംഗ് എന്നിവരോടൊപ്പം മാലിദ്വീപിൽ അവധിക്കാല തിരക്കിലായിരുന്നു സാറാ അലി ഖാൻ ഈ ആഴ്ച ആദ്യമാണ് മുംബൈയിലേക്ക് മടങ്ങിയത്. മാലിദ്വീപിലെ വിശേഷങ്ങൾ ചിത്രങ്ങളായി ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവെച്ചിരുന്നു.
Discussion about this post