ഫാഷന്‍ സെന്‍സിന്റെ കാര്യത്തില്‍ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം നില്ക്കും ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. അടുത്തിടെ സഹോദരി അനം മിര്‍സയ്ക്കൊപ്പം പാരിസ് യാത്രയ്ക്ക് പോയ സാനിയ മിര്‍സയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍. താരത്തിന്റെ ക്ലാസിക്, സ്റ്റൈലിഷ് വസ്ത്രങ്ങളും ഫാഷന്‍ ലോകത്ത് വാര്‍ത്തയായി.
https://www.instagram.com/p/B2kPIjGnARb/?utm_source=ig_web_button_share_sheet
കറുപ്പ് നിറത്തിലുള്ള ടര്‍ട്ടില്‍ നെക് ഡ്രസ്സിലുള്ള ചിത്രമാണ് ആരാധകരുടെ മനം കവര്‍ന്നത്. ബീജ് ഓവര്‍കോട്ട് നല്കുന്ന പ്രൗഡിയാണ് വസ്ത്രത്തിന്റെ മറ്റൊരു പ്രത്യേകത. സാനിയയുടെ ഗൂച്ചി ബെല്‍റ്റ് ആണ് വസ്ത്രത്തെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നത്. ഈ ബെല്‍റ്റിന് 39,229 രൂപയാണ് വില.
https://www.instagram.com/p/B2kOJjqHkum/?utm_source=ig_web_button_share_sheet
ഫ്രഞ്ച് ഫാഷന്‍ കമ്പനിയായ ലൂയി വെറ്റോണ്‍ ഒരുക്കിയ ടൈം ഔട്ട് കലക്ഷനില്‍ നിന്നുള്ള റോസ് സ്നീക്കേഴ്സ് ആണ് മറ്റൊരു ആകര്‍ഷണം. 66,496 രൂപയാണ് ഈ സ്നീക്കേഴ്സിന്റെ വില. ലൂയി വെറ്റോണ്‍ ഡിസൈനിലുള്ള ക്രോസ് ബോഡി ബാഗും കൂടിയായപ്പോള്‍ അടിപൊളി ലുക്കിലാണ് താരം. എന്തായാലും ഈ ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
https://www.instagram.com/p/B2kOr6NHBQg/?utm_source=ig_web_button_share_sheet
Discussion about this post