മലയാളികളുടെ റോക്കി ഭായിയായ കന്നഡ സൂപ്പർ സ്റ്റാർ യാഷ് തന്റെ 34-ാം ജന്മദിനം ആഘോഷിച്ച 2020 ജനുവരി 8 അദ്ദേഹത്തിന് സർപ്രൈസുകളുടെ ദിനമായിരുന്നു. അദ്ദേഹത്തിന്റെ ആരാധകരും ഭാര്യയും എല്ലാം നൽകിയ സമ്മാനങ്ങൾ വളരെ ആക്സമികമായിരുന്നു. 5000 കിലോഗ്രാം കേക്കും 216 അടി കട്ടൗട്ടും വച്ചാണ് യാഷിന്റെ ആരാധകർ ബർത്ത് ഡേ ആഘോഷിച്ചത്. കെജിഎഫിലെ ‘റോക്കി ഭായ്’ എന്ന കഥാപാത്രത്തിന്റെ 216 അടി ഉയരമുള്ള കട്ടൗട്ട് ലോകത്തിലെ ഏറ്റവും വലിയ കട്ടൗട്ടുകളിൽ ഒന്നാണ്.
5000 കിലോഗ്രാം കേക്കാണ് ഇന്നലെ ബാംഗ്ലൂരിൽ ആരാധകരോടൊപ്പം യാഷ് മുറിച്ചത്. ആരാധകനായ വേണു ഗൗഡയുടെ വകയായിരുന്നു കേക്ക്. കേക്കിന്റെ തയ്യാറെടുപ്പുകൾ വളരെ ഗംഭീരമായിരുന്നു. 5000 കിലോഗ്രാം കേക്ക് തയാറാക്കാനായി 1800 കിലോ മാവ്, 1150 കിലോ പഞ്ചസാര, 1750 കിലോ ക്രീം, 22,500 മുട്ട, 50 കിലോ ഉണങ്ങിയ പഴങ്ങൾ, 50 കിലോ നെയ്യ് എന്നിവയാണ് ഉപയോഗിച്ചത്. കേക്ക് 40 മുതൽ 70 അടി വരെ നീളുന്നതായിരുന്നു. ബാംഗ്ലൂരിലെ നയന്ദഹള്ളിയിലെ നന്ദി ലിങ്ക്മൈതാനത്താണ് കേക്ക് തയ്യാറാക്കിയത്. കേക്ക് തയ്യാറാക്കുന്ന പ്രക്രിയയുടെ ഒരു വീഡിയോ നടന്റെ ആരാധക പേജിൽ വന്നിരുന്നു. കേക്ക് മുറിച്ച് ആരാധകരുമായും ഭാര്യ രാധിക പണ്ഡിറ്റുമായും ആഘോഷിക്കുന്നതും പേജിലൂടെ പങ്കുവെച്ചു.
വേൾഡ് റെക്കോർഡ്സ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയ ലോകത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി ജന്മദിന കേക്ക് എന്ന പേരിൽ ഈ കേക്ക് സ്വന്തമായി ഒരു പദവി നേടി. ശ്രീ രാം ഭവൻ സ്വീറ്റ്സ് & ബേക്കറിയാണ് സൂപ്പർ സ്റ്റാർ യാഷിന്റെ കേക്ക് തയ്യാറാക്കിയത്. 20 ടീം അംഗങ്ങളുടെ സഹായത്തോടെ മൊത്തം 96 മണിക്കൂർ കഠിനാധ്വാനം ചെയ്തു.
ഭാര്യ രാധിക പണ്ഡിറ്റിൽ നിന്നും അദ്ദേഹത്തിന് മറ്റൊരു സർപ്രൈസ് ഉണ്ടായിരുന്നു. ദമ്പതികളുടെ മകൾ അയ്രയും യാഷിന്റെ ഭാര്യ രാധിക പണ്ഡിറ്റും തന്റെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ പേജുകളിലൂടയാണ് നടന്റെ ജന്മദിനത്തിൽ ആദ്യം മുതൽ മകൾക്കൊപ്പം കേക്ക് നിർമ്മിക്കുന്ന വീഡിയോ പങ്കുവെച്ചത്. “ഞങ്ങൾ നിങ്ങളുടെ ജീവിതം ഏറ്റെടുത്തതു പോലെ ഞങ്ങൾ നിങ്ങളുടെ അക്കൗണ്ട് ഏറ്റെടുത്തിട്ടുണ്ട്. നിങ്ങളുടെ ഏറ്റവും വലിയ ആരാധകരിൽ നിന്ന് ഒരേയൊരു # റോക്കിംഗ്സ്റ്റാറിന് ജന്മദിനാശംസകൾ!” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
Discussion about this post