മലയാളികളുടെ പ്രിയ ഗായികമാരിലൊരാളാണ് റിമി ടോമി. തന്റെ സിനിമ വിശേഷങ്ങളും ഫോട്ടോകളുമൊക്കെ റിമി ടോമി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ വൈറലായിരിക്കുന്നതും അങ്ങനെയൊരു ഫോട്ടോയാണ്. ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ഫോട്ടോയാണ് റിമി പങ്കുവെച്ചിരിക്കുന്നത്.
ഇടയ്ക്ക് ഒരു പഴങ്കഞ്ഞിയൊക്കെ ആകാം എന്നാണ് റിമി ടോമി ഫോട്ടോയ്ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. മംഗലാപുരത്തെ കാന്താരി എന്ന ഹോട്ടലില്‍ നിന്നുള്ളതാണ് ഫോട്ടോ. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റും ലൈക്കുമായി രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post