ജയസൂര്യയുടെ മകന് അദ്വൈത് സംവിധാനം ചെയ്യുന്ന വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി. മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് സര്‍ബത്ത് കഥയുടെ പ്രമേയം. വെബ് സീരീസിനെക്കുറിച്ച് വലിയ അവകാശവാദങ്ങളൊന്നുമില്ലെന്നും എല്ലാവരെയും ചിരിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അദ്വൈത് വ്യക്തമാക്കിയിരുന്നു. സര്‍ബത്ത് കഥയുടെ ടെറ്റില്‍ ഗാനം പാടിയിരിക്കുന്നത് നടന് ദുല്‍ഖര്‍ സല്‍മാനാണ്.
15 വയസ്സിനുള്ളില്‍ തന്നെ സംവിധായകനായതിന്റെ സന്തോഷത്തിലാണ് അദ്വൈത്. ഒരു സര്‍ബത്ത് കഥയ്ക്ക് പുറമെ രണ്ട് ഹ്രസ്വചിത്രങ്ങളും ഈ കുഞ്ഞു കലാകാരന് സംവിധാനം ചെയ്തിട്ടുണ്ട്. അദ്വൈത് ഒരുക്കിയ കളര്‍ഫുള്‍ ഹാന്റ്സ് എന്ന ഹ്രസ്വചിത്രം ഒര്‍ലാന്റോ ഹ്രസ്വചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
Discussion about this post