മുംബൈ: ഓര്‍മ്മയില്ലേ, പ്രായത്തെ പോലും തോല്‍പ്പിക്കുന്ന മധുരശബ്ദം കൊണ്ട് സോഷ്യല്‍ മീഡിയയെ കീഴടക്കിയ ഗായികയെ? ബംഗാളില്‍ നിന്ന് പുറത്തുവന്ന ആ വീഡിയോയില്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, പാറിപ്പറന്ന നരച്ച മുടിയുമായി പാട്ടുപാടിയ ആ മധ്യവയസ്ക വീണ്ടും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. പാട്ട് ഇന്റര്‍നെറ്റില്‍ വൈറലായതിന് പിന്നാലെ ആ ഗായികയെ തേടി പാടാന്‍ നിരവധി അവസരങ്ങളെത്തിയിരിക്കുന്നു. ഒപ്പം തന്നെ മുംബൈയിലെ ഒരു റിയാലിറ്റി ഷോയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാനുള്ള അവസരവും.
ഷോറ എന്ന ചിത്രത്തിനായി മുകേഷിനൊപ്പം ലതാ മങ്കേഷ്കര്‍ പാടിയ ‘ഏക് പ്യാര് കാ നഗ്മാ ഹേ…’ എന്ന ഗാനമാണ് അതിമനോഹരമായി അവര്‍ പാടിയിരുന്നത്. രാണു മൊണ്ടാല്‍ എന്നാണ് ഈ ഗായികയുടെ പേര്. നിരവധി അവസരങ്ങളാണ് ഇപ്പോള്‍ ഈ ഗായികയെ തേടിയെത്തിയിരിക്കുന്നത്. സ്വന്തമായി മ്യൂസിക്കല്‍ ആല്‍ബം ചെയ്യാനും അഭ്യര്ത്ഥനകളുണ്ടായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. മുംബൈയിലെ ഒരു റിയാലിറ്റി ഷോയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാനും രാണുവിന് ക്ഷണമുണ്ടായിട്ടുണ്ട്. മാത്രവുമല്ല, ഇവരുടെ സംഗീത പരിപാടി സംഘടിപ്പിക്കുന്ന ആളുകള്‍ രാണു മൊണ്ടാലിന്റെ മേക്കോവറും സ്പോണ്സര് ചെയ്തിട്ടുണ്ട്. മേക്കോവറിലുള്ള രാണുവിന്റെ ചിത്രവും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്.
Discussion about this post