നിർമൽ സഹദേവ് പൃഥ്വിരാജ്, റഹ്മാൻ എന്നിവരെ പ്രധാനകഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് രണം. ഒരു ഇമോഷണൽ ആക്ഷൻ ത്രില്ലെർ ആയ ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഏറക്കുറെ പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച രണത്തിന്റെ തീം സോംഗും ആദ്യ ട്രെയ്ലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ ആദ്യത്തിൽ നിന്നും വിരുദ്ധമായി സിനിമയുടെ ശരിക്കുള്ള ജോണറിനോട് നീതി പുലർത്തുന്ന ട്രൈലെർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയാറാക്കുന്ന ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പ്രിഥ്വിരാജിന്. അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
Discussion about this post