വലിയ വയറുമായി ഒന്നനങ്ങാൻ പോലും പറ്റാത്ത നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയ പെരുമ്പാമ്പിന്റയെ വായിൽ നിന്ന് ചാടിപ്പോയത് വലിയൊരു ഉടുമ്പ്. തായ്ലൻഡിലാണ് സംഭവം നടക്കുന്നത്. ഇതിന്റയെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീടിനകത്തെ കണ്ട പെരുമ്പാമ്പിന് നാട്ടുകാർ പിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് പാമ്പിന്റെ വായിൽ നിന്നും ഉടുമ്പ് ചാടിപ്പോകുകയായിരുന്നു.
എന്നാൽ പെരുമ്പാമ്പിന്റെ വായിൽ അകപ്പെട്ട് പോകുന്ന വീണ്ടും രക്ഷപെടുക എന്നത് അസാധ്യമായ കാര്യമാണ്. ആളുകൾ കൂടിയതോടെ പെരുമ്പാമ്പ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. മാത്രമല്ല വിഴുങ്ങിയ ഉടുമ്പിനെ പുറത്തേക്ക് തുപ്പുകയല്ലാതെ മറ്റു വഴിയുമില്ലായിരുന്നു ഇതിന്. തന്റെ 10 വർഷത്തെ സർവീസ് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു സംഭവം കാണുന്നതെന്നാണ് രക്ഷാസേനയിലുണ്ടായിരുന്ന സോംജെദ് പറയുന്നത്.
Discussion about this post