തന്റെ പേഴ്സ് മോഷണം പോയതായി മനസിലാക്കി പരാതി നൽകിയ യുവാവ് കള്ളനെ കണ്ട് ശരിക്കും ഞെട്ടി. കൂട്ടുകാരുമൊത്ത് കാർഡ് ഗെയിം കളിയ്ക്കാൻ പോയ തന്റെ പേഴ്സ് ആരോ മോഷ്ട്ടിച്ചു എന്നായിരുന്നു യുവാവ് പോലീസിൽ നൽകിയ പരാതി. പേഴ്സിൽ ബാങ്ക് കാർഡ്, ഐഡി, 21000 രൂപ എന്നിവ ഉണ്ടായിരുന്നു.
പക്ഷെ കള്ളൻ ആരെന്ന് അറിഞ്ഞപ്പോൾ എല്ലാരും തരിച്ചു പോയി. ഒരു കുഞ്ഞു നായ ആയിരുന്നു ആ മോഷ്ട്ടാവ്. സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് കള്ളനെ കണ്ടു പിടിച്ചത്. യഥാർത്ഥത്തിൽ കുഞ്ഞു നായ പേഴ്സ് മോഷ്ടിച്ചതല്ല. തറയിൽ വീണു കിടന്ന പേഴ്സ് കടിച്ചെടുത്തു കൊണ്ട് പോവുകയായിരുന്നു.
https://twitter.com/PDChina/status/1037044480682151937
നായയെ പിന്തുടർന്ന പോലീസിന് പേഴ്സ് കണ്ടെത്താൻ സാധിച്ചു. ഇപ്പോൾ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി മാറി കഴിഞ്ഞു.
Discussion about this post