ന്യൂയോര്‍ക്ക് : അമേരിക്കയില്‍ നാശം വിതച്ച ഡോറിയന്‍ ചുഴലിക്കാറ്റിലെ തകര്‍ന്ന കെട്ടിടത്തിനടിയില്‍പ്പെട്ട നായ്ക്കുട്ടിയെ ഒരുമാസത്തിന് ശേഷം ജീവനോടെ കണ്ടെത്തി.
ബഹാമസില്‍നിന്നാണ് ഈ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയത്. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ മൃതദേഹം കണ്ടെത്താനായി ഡ്രോണ്‍ ഉപയോഗിച്ചിട്ടുള്ള തിരച്ചിലിനിടയിലാണ് നായ്ക്കുട്ടിയെ കണ്ടെത്തിയത്.
ഓക്സിജന്‍ സിലിണ്ടറിന്റയെ ഉൾപ്പെടെ വന്‍ സന്നാഹവുമായാണ് നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയത്. ശുദ്ധവായു പോലും ലഭിക്കാത്ത ഇലക്ട്രോണിക് സാധനങ്ങള്‍ അടിഞ്ഞുകൂടിയ അപകടകരമായ ഇടത്തിൽ നിന്നുമാണ് ഒരുവയസ്സ് മാത്രമുള്ള നായ്ക്കുട്ടിയെ കണ്ടെത്തിയത്. ഇത് ഒരു അത്ഭുത സംഭവമാന്നെന്നാണ്
രക്ഷാപ്രവര്‍ത്തനം നടത്തിയവർ പറയുന്നത്.
അമേരിക്കയിലെ ഇപ്പോഴത്തെ താരമായ ഈ നായ്ക്കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിരിക്കുകയാണ്. പട്ടിണികിടന്ന് ക്ഷീണിച്ചിട്ടുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളെന്നും തന്നെയില്ല ഈ നായ്ക്കുട്ടിക്ക്.
Discussion about this post