വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കിയയിരിക്കുകയാണ് പിയങ്ക ചോപ്ര. പ്രിയങ്കയുടെ പിറന്നാള്‍ കേക്കിന്റെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പ്രിയങ്കയുടെ പിറന്നാള്‍ ആഘോഷത്തിനായി നിക്ക് വാങ്ങിയത് മൂന്നരലക്ഷം രൂപവിലയുള്ള കേക്കാണ്. ചുവപ്പും ഗോള്‍ഡന്‍ നിറവുമുള്ള കേക്ക് തയാറാക്കിയിരിക്കുന്നത് ചോക്ലേറ്റും വനിലയും ഭക്ഷ്യയോഗ്യമായ 24 കാരറ്റിന്റെ സ്വര്‍ണ്ണവും ഉപയോഗിച്ചാണ്. 24 മണിക്കൂര്‍ എടുത്താണ് കേക്ക് ബേക്ക് ചെയ്തതും അലങ്കരിച്ചെടുത്തതും എന്നതാണ് മറ്റൊരു പ്രത്യേകത.
കഴിഞ്ഞയാഴ്ച മിയാമിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു പ്രിയങ്കയുടെ പിറന്നാള്‍ ആഘോഷം. അമ്മ മധു ചോപ്ര, സഹോദരിയും നടിയുമായ പരിണീതി ചോപ്ര എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുത്തു. 2018 ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്.
https://www.instagram.com/p/B0GnYS1lmoW/?utm_source=ig_web_button_share_sheet
https://www.instagram.com/p/B0GoA78FrKn/?utm_source=ig_web_button_share_sheet
Discussion about this post