ചെന്നൈ: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് പരമ്പരാഗത തമിഴ് വേഷത്തില്‍. തമിഴ് സ്റ്റൈലില്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് തോളില്‍ ഷാളുമിട്ടാണ് മോദി ഷി ജിന്‍ പിങ്ങിനെ സ്വീകരിച്ചത്. സാധാരണ വേഷത്തില്‍ നിന്ന് മാറി തനി തമിഴ് സ്റ്റൈലില്‍ വേഷമിട്ട് മോദിയെത്തിയത് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയാണ്. വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന മോദി നേരത്തെ കേരളത്തില്‍ വന്നപ്പോള്‍ കേരളത്തനിമയുള്ള വസ്ത്രം ധരിച്ചിരുന്നതും വാര്‍ത്തയായിരുന്നു.
https://twitter.com/ANI/status/1182620547957440514?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1182620547957440514&ref_url=https%3A%2F%2Fwww.asianetnews.com%2Findia-news%2Fprime-minister-narendra-modi-receives-chinese-president-xi-jinping-at-mahabalipuram-pz7ljm
ഉച്ചകോടിക്കായി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ഷി ജിന്‍പിങ്ങിനെ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. അവിടെനിന്ന് മഹാബലിപുരത്ത് എത്തിയ ശേഷമായിരുന്നു മോദി സ്വീകരിക്കാനെത്തിയത്.
https://twitter.com/narendramodi/status/1182535811851374592?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1182535811851374592&ref_url=https%3A%2F%2Fwww.asianetnews.com%2Findia-news%2Fprime-minister-narendra-modi-receives-chinese-president-xi-jinping-at-mahabalipuram-pz7ljm
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ തമിഴ്നാട് വരവേല്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോദി ട്വീറ്റ് ചെയ്തു. ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രേമലത വിജയ്കാന്ത്, ഡോ. കൃഷ്ണസ്വാമി തുടങ്ങി എന്‍ഡിഎ സഖ്യത്തിലെ പ്രമുഖ നേതാക്കളെല്ലാം അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
https://twitter.com/narendramodi/status/1182536530948022272?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1182536530948022272&ref_url=https%3A%2F%2Fwww.asianetnews.com%2Findia-news%2Fprime-minister-narendra-modi-receives-chinese-president-xi-jinping-at-mahabalipuram-pz7ljm
Discussion about this post