റിയാദ്: ആരാധന അതിരുകടന്നാല്‍ ചിലര്‍ പിന്നെ എന്തും ചെയ്യും. അത്തരത്തിലൊരു അബദ്ധമാണ് ഇപ്പോള്‍ രണ്ട് പൈലറ്റുകള്‍ക്ക് സംഭവിച്ചത്. സിനിമാ താരം കോക്പിറ്റില്‍ കയറി വിമാനം നിയന്ത്രിച്ച സംഭവത്തില്‍ രണ്ട് പൈലറ്റുമാര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തു. ഈജിപ്തിലെ കെയ്റോയില്‍ നിന്ന് സൗദി അറേബ്യയിലെ റിയാദിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രശസ്ത ഈജിപ്ഷ്യന്‍ ഗായകനും നടനുമായ മുഹമ്മദ് റമദാന് ‘വിമാനം പറത്തിയത്’. സംഭവം വിവാദമായതോടെ പൈലറ്റിന് അധികൃതര്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. കോ പൈലറ്റിനെ ഒരു വര്‍ഷത്തേക്കും വിലക്കിയിട്ടുണ്ട്.
ചാര്‍ട്ടേഡ് വിമാനത്തിലാണ് മുഹമ്മദ് റമദാന് യാത്ര ചെയ്തത്. യാത്രയ്ക്കിടെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് കോക്പിറ്റിലേക്ക് കയറുന്നതും പിന്നീട് കോ പൈലറ്റിന്റെ സീറ്റിലിരുന്ന് വിമാനം നിയന്ത്രിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മുഹമ്മദ് റമദാന് തന്നെയാണ് ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ജീവിതത്തിലാദ്യമായി താന്‍ വിമാനം പറത്താന്‍ പോവുകയാണെന്ന് ഇയാള്‍ പറയുന്നതും ഈ വീഡിയോയിലുണ്ട്.
☝🏽🇪🇬✈️🇸🇦 #موسم_الرياض 👌😉 pic.twitter.com/tFjbSa7eQ6
— Mohamed Ramadan (@Mohamed_Ramadan) October 13, 2019
വ്യോമയാന രംഗവുമായി ബന്ധപ്പെട്ട സാങ്കേതിക, ഭരണ ജോലികള്‍ ഉള്‍പ്പെടെ എല്ലാ രംഗത്തും പൈലറ്റിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോ പൈലറ്റിന് ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post