ജോണിന്റെയും ടാനിയുടെയും വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കാരണം മറ്റൊന്നുമല്ല. ഇവരുടേത് ഒരു സ്വവര്‍ഗ വിവാഹമായിരുന്നു. പ്രണയത്തിന് അതിരുകളില്ലെന്നത് ഇവരുടെ കാര്യത്തില്‍ വെറും വാക്കല്ല. ഒരാള്‍ അമേരിക്കന്‍ സ്വദേശി. മറ്റൊരാള്‍ അമേരിക്കയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജനും. അങ്ങനെ പ്രണയത്തിനുമപ്പുറം ആ ബന്ധം ഒരുമിച്ചുള്ള ജീവിതത്തിലേക്കും കടന്നു.
https://www.instagram.com/p/By5PQabnCjh/?utm_source=ig_web_button_share_sheet
ഈ സ്വവര്‍ഗപ്രണയികളുടെ വിവാഹവസ്ത്രത്തിലും ഒരു ഇന്ത്യന്‍- അമേരിക്കന്‍ സ്റ്റൈലുണ്ടായിരുന്നു. ഒരാള്‍ ഷിര്‍വാണിയും മറ്റേയാള്‍ സ്യൂട്ടുമിട്ടാണ് വിവാഹവേദിയിലെത്തിയത്. ടാനി ബേബി പിങ്ക് നിറത്തിലുളള സ്യൂട്ട് ധരിച്ചപ്പോള്‍ ജോണ്‍ ഇന്ത്യന്‍ വസ്ത്രമായ ഷിര്വാണിയാണ് ധരിച്ചത്. ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
https://www.instagram.com/p/Bt6duqKH4bL/?utm_source=ig_web_button_share_sheet
Discussion about this post