സൗത്ത് ഇന്ത്യന്‍ താരം പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു. മോഹന്‍ലാലിന്റെ നീരാളി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരം തമിഴിലും, കന്നടയിലും ചിത്രങ്ങള്‍ ചെയ്ത ശേഷം ഇപ്പോള്‍ ബോളിവുഡിലെ തിരക്കിലാണ്. ഒരു പുതിയ പടത്തിന്റെ ഷൂട്ടിംഗിന് വേണ്ടി ലണ്ടനില്‍ എത്തിയതായിരുന്നു പാര്‍വ്വതി നായര്‍. രണ്‍വീര്‍ കപൂറും ദീപിക പദുകോണും പ്രധാന വേഷത്തിലഭിനയിക്കുന്ന, കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന ’83’ എന്ന ചിത്രത്തില്‍ സുനില്‍ ഗവാസ്കറിന്റെ ഭാര്യയുടെ വേഷമാണ് പാര്‍വതി ചെയ്യുന്നത്.
എന്നാല്‍ താരത്തിന്റെ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. Fairy Tale എന്നതായിരുന്നു ഫോട്ടോഷൂട്ടിന്റെ തീം. ലണ്ടനിലെ സീക്രട്ട് ഗാര്‍ഡനിലാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. ലണ്ടന്‍ ഫാഷന്‍ ഷോയിലും സെലിബ്രിറ്റീസിനും മേക്കോവര്‍ ചെയ്യുന്ന ദിവ്യ കൃഷ്ണനാണ് പാര്‍വ്വതിയുടെ മേക്കോവര്‍ നടത്തിയത്. മലയാളിയും ലണ്ടനില്‍ സ്ഥിരതാമസക്കാരിയുമായ ദിവ്യ കൃഷ്ണന് ലണ്ടനില്‍ കൃഷ് മേക്കോവര്‍ എന്ന സ്ഥാപനം നടത്തുന്നു.
Discussion about this post