ലണ്ടന്‍: വിവാഹ സത്കാരത്തിനെത്തി അനുവദിച്ചതിലും അധികം ഭക്ഷണം കഴിച്ചെന്ന കാരണത്താല്‍ അതിഥിക്ക് ഭക്ഷണ ബില്ല് നല്കി വധുവിന്റെ പിതാവ്. ഇംഗ്ലണ്ടിലാണ് കൗതുകകരമായ സംഭവം. വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് ഭക്ഷണത്തിന് ബില്‍ നല്കിയ സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ബില്ല് ലഭിച്ച സ്ത്രീ തന്നെയാണ് റെഡിറ്റില്‍ ഇത് സംബന്ധിച്ച് കുറിപ്പെഴുതിയത്. തനിക്ക് ക്ഷണപത്രം കിട്ടിയിട്ടാണ് വിവാഹത്തിന് പോയതെന്ന് ഇവര്‍ പറയുന്നു. വിവാഹ സത്ക്കാരത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വെവ്വേറെയാണ് ഭക്ഷണം സജ്ജീകരിച്ചിരുന്നത്. എന്നാല്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതി തനിക്കും പതിനാറുകാരനായ മകനും വേണ്ടി മുതിര്‍ന്നവര്‍ക്കുള്ള ഭക്ഷണമാണ് വാങ്ങിയത്. സത്കാരത്തിന് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വധുവിന്റെ വീട്ടില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചത്. ഭക്ഷണത്തിന് അമിതമായ കാശ് കാറ്ററിങ് സര്‍വീസ് ഏജന്‍സി ഈടാക്കിയെന്നും ഈ പണം നിങ്ങള്‍ നല്‍കണമെന്നുമായിരുന്നു വധുവിന്റെ അച്ഛന് ഇവരോട് ആവശ്യപ്പെട്ടത്.
നല്കകേണ്ട പണത്തിന്റെ ബില്‍ ഇവര്‍ അയച്ച് നല്‍കുകയും ചെയ്തു. 18 വയസില്‍ താഴെയുള്ളവര്‍ക്ക് കിഡ്സ് മീല്‍ ആണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് അറിയാതെ യുവതി മുതിര്‍ന്നവരുടെ ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു.
Discussion about this post