ഏറ്റവും ആവേശം നിറഞ്ഞ കായിക ഇനങ്ങളിലൊന്നാണ് ഫുട്ബോള്‍. പലപ്പോഴും മത്സരത്തിനിടെ ഇരുടീമുകളിലെയും കളിക്കാര്‍ തമ്മില്‍ വഴക്കും കൈയേറ്റവും വരെ നടക്കാറുണ്ട്. എന്നാല്‍ വനിതാ ഫുട്ബോള്‍ മത്സരത്തിനിടയിലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കരുതലിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ് ഈ വീഡിയോ.
She was wearing a Hijab and the opponents huddled around to make sure that her hair's not seen. This is the most wholesome thing you will see today 😌 pic.twitter.com/e3CTkN38ix
— Turgut ➐ (@ItsSlyGuy) October 15, 2019
ജോര്‍ദാനില്‍ നടന്ന വനിതാ ക്ലബ്ബ് ഫുട്ബോള്‍ മത്സരത്തിനിടയിലെ രംഗങ്ങളാണ് വൈറലായത്. മത്സരം നടക്കുന്നതിനിടെ ഒരു താരത്തിന്റെ തലയിലെ ഹിജാബ് താഴെ വീണു. താഴെ വീണുപോയ ഹിജാബെടുത്ത് താരം അത് തലയില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന സമയമത്രയും എതിര്‍ടീമംഗങ്ങള്‍ അവര്‍ക്ക് ചുറ്റും ഒരു മതിലായി നിന്ന് മറയൊരുക്കുകയായിരുന്നു. ഇന്ന് കണ്ടതില്‍ ഏറ്റവും സുഖകരമായ കാഴ്ചയാണിത് എന്ന കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചത്.
Discussion about this post