ഒരു പാമ്പിനെ കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും. പേടിച്ച് കരയും. ഫാത്തിമ ദാവൂദ് എന്ന യുവതിയും ഇത് തന്നെയാണ് ചെയ്തത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് സൗത്ത് ആഫ്രിക്കന്‍ സ്വദേശിയായ ഫാത്തിമ പാമ്പിനെ കണ്ടത്. എന്നാല്‍ തന്റെ മുന്നിലുള്ളത് പാമ്പ് തന്നെയാണോ എന്ന് തിരിച്ചറിയുന്നതിന് മുന്‍പേ അവര്‍ ബഹളം വെച്ച് ആളെക്കൂട്ടി.
പക്ഷേ അത് എന്താണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ നാണം കെട്ടു. കാരണം ആരുടെയോ തലയില്‍ നിന്നും അഴിഞ്ഞുവീണ വെപ്പുമുടിയുടെ കഷണമായിരുന്നു അത്. ആകെ നാണക്കേടായെന്ന് മനസിലാക്കിയ ഫാത്തിമ പിന്നീട് ഫേസ്ബുക്കിലൂടെ മാപ്പ് പറയുകയും ചെയ്തു.
തന്റെ കരച്ചില് കേട്ട് പേടിച്ച പാര്‍ക്കിംഗ് ഏരിയയിലുണ്ടായിരുന്ന വൃദ്ധയോട് മാപ്പു പറഞ്ഞുകൊണ്ടാണ് ഫാത്തിമ ഫേസ്ബുക്ക് കുറിപ്പ് ആരംഭിച്ചത്. ”ഞാന്‍ കരുതിയത് എന്റെ അടുത്തേക്ക് ഒരു പാമ്പ് വരുന്നുവെന്നാണ്” – ഫാത്തിമ പാമ്പെന്ന് തെറ്റിദ്ധരിച്ച വസ്തുവിന്റെ ചിത്രം കൂടി അവര്‍ പങ്കുവെച്ചു. ഒപ്പം ഇങ്ങനെ കുറിക്കുക കൂടി ചെയ്തു.” മറ്റൊരു കാര്യം, നിങ്ങളുടെ വെപ്പുമുടി വീണുപോയിട്ടുണ്ടെങ്കില്‍ അത് പിഎന്‍പി പാര്‍ക്കിംഗിന്റെ ഇടനാഴിയിലുണ്ട്”നിരവധി പേരാണ് ഫാത്തിമയുടെ പോസ്റ്റിന് താഴെ കളിയാക്കിയും സമാധാനിപ്പിച്ചുമുള്ള കമന്റുകളുമായെത്തിയത്.
Discussion about this post