തന്റെ 93-ാം വയസിലാണ് ഹവാര്‍ഡ് ഫിഷറിന് ആ ആഗ്രഹം തോന്നിയത്. ഒന്ന് കടലില്‍ നീന്തണം. ഇരുപത് വര്‍ഷമായി കടലിനോട് ചേര്‍ന്നുള്ള ഒരിടത്താണ് താമസിച്ചിരുന്നെങ്കിലും ഇതുവരെയും ബീച്ചിലേക്ക് പോകാനോ കടലിലിറങ്ങാനോ തോന്നിയിരുന്നില്ല. പക്ഷേ 93ാമത് പിറന്നാള്‍ അടുക്കാറായപ്പോഴാണ് അദ്ദേഹത്തിന് അങ്ങനൊരു ആഗ്രഹം തോന്നിയത്.
അച്ഛന്റെ വാക്കുകള്‍ കേട്ടയുടന്‍ തന്നെ മകള്‍ സാന്‍ഡ്ര അദ്ദേഹത്തിന് വാക്കുകൊടുത്തു. ഒരുമിച്ച് കടലില്‍ പോകാമെന്നും അവള് വാക്ക് കൊടുത്തു. അങ്ങനെ പിറന്നാള്‍ ദിവസം തന്നെ ഹവാര്ഡിനേയും കൊണ്ട് മകള്‍ ഫ്ളോറിഡയിലെ വീട്ടില്‍ നിന്ന് അന്ന മരിയ ഐലന്‍ഡിലെ ബീച്ചിലേക്ക് തിരിച്ചു. അവിടെ വച്ചായിരുന്നു പിറന്നാളാഘോഷം. ഒരു വീല്‍ച്ചെയറിന്റെ ഹവാര്‍ഡ് ബീച്ചിലാകെ കറങ്ങി, പിന്നെ മകളുടെയും മറ്റ് ചിലരുടെയും സഹായത്തോടെ കടലില്‍ നീന്തി തുടിച്ചു.
ജീവിതത്തിലാദ്യമായി കടലിലിറങ്ങി നീന്തുകയാണ്. ഇത്രയും വര്‍ഷമായി തോന്നാത്ത ഒരാശ ഇപ്പോള്‍ തോന്നിയത് എന്തുകൊണ്ടെന്നൊന്നും അദ്ദേഹത്തിന് അറിയില്ല. എന്തായാലും വ്യത്യസ്തമായ ഈ പിറന്നാളാഘോഷം ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംഭവമറിഞ്ഞ് നിരവധി പേരാണ് ഹവാര്‍ഡിന് ആശംസകളുമായെത്തിയത്.
Discussion about this post