നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നുസ്രത്ത് ജഹാനും ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നുസ്രത്തിന്റെയും ഭര്‍ത്താവ് നിഖില്‍ ജെയിനിന്റെയും സിന്ധാര ദൂജ് ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഹണിമൂണ്‍ ചിത്രങ്ങളും നുസ്രത്ത് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ചുവപ്പ് ട്രഡിഷണല്‍ സാരിയും കുന്ദന്‍ ജ്വല്ലറിയുമാണ് നുസ്രത്ത് സിന്ധാര ദൂജിന് ധരിച്ചിരുന്നത്. കഴിഞ്ഞ മാസമായിരുന്നു നുസ്രത്തിന്റെയും നിഖില്‍ ജെയിന്റെയും വിവാഹം.
മാലിദ്വീപിലെ ഹണിമൂണ്‍ ആഘോഷത്തിന്റെ ചിത്രങ്ങളും നുസ്രത്ത് പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം സിന്ധൂരം ധരിച്ചതിന് നുസ്രത്തിന് വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇതിന് വ്യക്തമായ മറുപടിയാണ് നുസ്രത്ത് നല്‍കിയത്. ‘ഞാന്‍ പ്രതിനിധീകരിക്കുന്നത് ജാതിയുടെേേയാ മതത്തിന്റെയോ വംശത്തിന്റെയോ അതിരുകളില്ലാതെ എല്ലാം ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലാണ്’ എന്ന് നുസ്രത്ത് പറഞ്ഞു. പശ്ചിമ ബംഗാളിലെ ബസിര്‍ഹാത്തില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്യ 3.5 ലക്ഷം വോട്ടുകള്‍ക്കായിരുന്നു വിജയം.
https://www.instagram.com/p/B0qn1AxHUI6/?utm_source=ig_web_button_share_sheet
https://www.instagram.com/p/B0s4wrlHrj6/?utm_source=ig_web_button_share_sheet
https://www.instagram.com/p/B0qkVrKHTwt/?utm_source=ig_web_button_share_sheet
https://www.instagram.com/p/B0nSOhnHZ_-/?utm_source=ig_web_button_share_sheet
https://www.instagram.com/p/Bzg9RV8nJQH/?utm_source=ig_web_button_share_sheet
https://twitter.com/nusratchirps/status/1141479563429470208?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1141479563429470208&ref_url=https%3A%2F%2Fwww.asianetnews.com%2Flifestyle-life%2Fnusrath-s-sindhara-dooj-photos-is-in-trending-pvqwqu
Discussion about this post