ന്യൂയോര്‍ക്ക്: വാര്‍ത്ത വായിക്കുന്നതിനിടെ സ്റ്റുഡിയോ ഫ്ളോറിലേക്ക് അപ്രതീക്ഷിതമായി ആരെങ്കിലും എത്തിയാല്‍ എന്ത് സംഭവിക്കും. എംഎസ്എന്‍ബിസിയിലെ വാര്‍ത്താ അവതാരകയ്ക്കാണ് അത്തരത്തിലൊരു സംഭവം നേരിടേണ്ടി വന്നത്. കോര്‍ട്ട്നി ക്യൂബ് എന്ന ന്യൂസ് റീഡറും മകനുമാണ് വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിലെ താരങ്ങള്‍. കോര്‍ട്ട്നി ലൈവായി വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവതരണം പകുതിയായതിനിടയിലാണ് അത് സംഭവിച്ചത്. ക്യാമറയ്ക്ക് മുന്നിലേക്ക് കോര്‍ട്ട്നിയുടെ മകന് ഓടിയെത്തി. സിറിയയില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തെക്കുറിച്ചായിരുന്നു കോര്‍ട്ട്നി വിശദീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടെയായിരുന്നു സംഭവം.
Sometimes unexpected breaking news happens while you're reporting breaking news. #MSNBCMoms #workingmoms pic.twitter.com/PGUrbtQtT6
— MSNBC (@MSNBC) October 9, 2019
മകന് റയാന് ഓടിയെത്തി അമ്മയെ തലോടി വിളിക്കുകയായിരുന്നു. ‘എക്സ്ക്യൂസ് മി, എന്റെ മകന് ഇവിടെയുണ്ട്’ എന്ന് ഇതിനിടയില്‍ ചിരിച്ചുകൊണ്ട് കോര്‍ട്ട്നി പറഞ്ഞു. എന്നാല്‍ പിന്നെയും അവര്‍ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും സ്ക്രീനില്‍ ഗ്രാഫിക്സ് എത്തി. എംഎസ്എന്‍ബിസി തന്നെയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. ഇരുപതുലക്ഷത്തിലേറെ പേര് വീഡിയോ കണ്ടു കഴിഞ്ഞു. ബ്രേക്കിംഗ് ന്യൂസ് അവതരിപ്പിക്കുന്നതിനിടെ ചില അപ്രതീക്ഷിത ബ്രേക്കിംഗ് ന്യൂസുകള്‍ സംഭവിക്കാറുണ്ട്” എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് എംഎസ്എന്‍ബിസി കുറിച്ചത്.
Discussion about this post